ദോഹ: അമേരിക്കയില്‍ നിന്നും 160 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ വാങ്ങും. 20,000 കോടി ഡോളറിന്റേതാണ് കരാര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണു സുപ്രധാന കരാര്‍ ഒപ്പുവച്ചത്. ട്രംപിന് 40 കോടി ഡോളര്‍ വില വരുന്ന വിമാനം സമ്മാനമായി നല്‍കുമെന്നും ഖത്തര്‍ പ്രഖ്യാപിച്ചു.
ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനക്കരാറാണിതെന്നു ട്രംപ് പറഞ്ഞു. അതേസമയം ഖത്തറിന്റെ സമ്മാനം അമേരിക്കയില്‍ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. സൗദി സന്ദര്‍ശനത്തിനുശേഷം ഖത്തറിലെത്തിയ ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തി.
23 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം സൗദിയുമായി യുഎസ് 60,000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ക്കും 14,200 കോടി ഡോളറിന്റെ ആയുധക്കച്ചവടത്തിനും കരാര്‍ഒപ്പുവച്ചു.