newsroom@amcainnews.com

അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തി പി.വി. അൻവർ; മരണംവരെയും എന്നും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഭാര്യ സ്മിത പ്രകാശ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അൻവർ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തി. മലപ്പുറം ഡിസിസി മുൻ പ്രസിഡന്റായിരുന്ന വി.വി. പ്രകാശ്, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. വോട്ടെണ്ണലിനു രണ്ടുദിവസം മുൻപായിരുന്നു പ്രകാശിന്റെ അപ്രതീക്ഷിത മരണം. വി.വി. പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അൻവർ വോട്ട് അഭ്യർഥിച്ചു.

എന്നും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. ‘‘വി.വി. പ്രകാശ് മരിച്ചപ്പോൾ പുതപ്പിച്ചത് കോൺഗ്രസ് പതാകയാണ്. ആ പാർട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങൾ എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമാണ്. അതിൽകൂടുതൽ ഒന്നും പറയാനില്ല.’’– സ്മിത പറഞ്ഞു.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

Top Picks for You
Top Picks for You