പലസ്തീനികള്‍ എന്ന് തെറ്റിദ്ധരിച്ച് മയാമി ബീച്ചിലെത്തിയ രണ്ട് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ച ജൂത വംശജൻ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഇരുപത്തിയേഴുകാരനായ മൊര്‍ദെഖായ് ബ്രാഫ്മാന്‍ ബീച്ചിലെത്തിയ ഇസ്രയേല്‍ ടൂറിസ്റ്റുകളായ അച്ഛനെയും മകനെയും വെടിവെച്ചത്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പലസ്തീനികള്‍ ആണെന്ന് കരുതിയ രണ്ട് പേരെ താന്‍ വെടിവെക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
17 തവണയാണ് പ്രതി ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. കാറില്‍ പോവുകയായിരുന്ന ഇരുവർക്കും നേരെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതി വെടിവെച്ചത്.