കാലിഫോർണിയയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിമി വാലിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുവീടുകൾക്ക് കേടുപാട് സംഭവിച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ലോസാഞ്ചലസിൽ നിന്ന് ഏകദേശം 50 മൈൽ (80.47 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സിമി വാലിയിലാണ് സംഭവം. അപകട സമയത്ത് രണ്ട് വീടുകളിലും താമസക്കാർ ഉണ്ടായിരുന്നതായി വെഞ്ചുറ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം നടത്തും.