newsroom@amcainnews.com

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

കാനഡയിലുടനീളം ചില വേദനസംഹാരികള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി കാല്‍ഗറി ഫാര്‍മസിസ്റ്റുകള്‍. അടുത്തിടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് കോഡീന്‍ അല്ലെങ്കില്‍ ഓക്‌സികോഡോണ്‍ അടങ്ങിയ അസറ്റാമിനോഫെന്‍ മരുന്നുകളായ പെര്‍കോസെറ്റ്, ടൈലനോള്‍ നമ്പര്‍ 3 എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ ക്ഷാമം നേരിടുന്നതായി ഹെല്‍ത്ത് കാനഡ പറയുന്നു.

അതേസമയം, മരുന്നുകളുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ പങ്കിടുന്നതിനായി ഹെല്‍ത്ത് കാനഡ ഡോക്ടര്‍മാരുമായും പ്രവിശ്യാ, പ്രാദേശിക സര്‍ക്കാരുകള്‍, വിതരണക്കാര്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. നിലവില്‍, ഫാര്‍മസിസ്റ്റുകള്‍ ഈ ക്ഷാമം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും ഈ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കനേഡിയന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ (CPA) ആവശ്യപ്പെട്ടു.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You