newsroom@amcainnews.com

റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാകിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയതായി സേനാ വൃത്തങ്ങൾ

ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയതായി സേനാ വൃത്തങ്ങൾ. റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാക് സൈനിക മേധാവിയായ ജനറൽ സയ്യിദ് അസിം മുനീർ ബങ്കറിൽ അഭയം തേടിയെന്നാണ് വിവരം. മൂന്നു മണിക്കൂറോളം അസിം മുനീർ ബങ്കറിൽ ചെലവഴിച്ചെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

പഹൽഹാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ദൗത്യം നടത്തിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തിയിരുന്നു. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രത്തിലടക്കമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിനിടെയാണ് സുരക്ഷ മുൻനിർത്തി പാക് സൈനിക മേധാവി ബങ്കറിൽ അഭയം തേടിയിരുന്നുവെന്ന വിവരം ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായി പ്രചാരണം വ്യാപകമായിരുന്നത്.

You might also like

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You