newsroom@amcainnews.com

കാനഡയുടെ മറ്റ് പ്രവിശ്യകളിലും നിയന്ത്രിത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുമെന്ന് ഒൻ്റാരിയോ

ഒൻ്റാരിയോ: നിയന്ത്രിത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് കാനഡയുടെ മറ്റ് പ്രവിശ്യകളിലും ജോലി ചെയ്യാനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുമെന്ന് ഒൻ്റാരിയോ. എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, ഇലക്ട്രീഷ്യൻമാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളം ഉയർന്ന ഡിമാൻഡുള്ള 50 തൊഴിലുകളിലെ തൊഴിലാളികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ പുതിയ കരാർ സഹായിക്കും.

തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി പ്രവിശ്യകളുമായി 10 കരാറുകളിൽ ഒപ്പുവച്ചതായി ലേബർ ഡേ പ്രഖ്യാപനത്തിൽ പറയുന്നു. ഈ കരാറുകൾ പ്രകാരം, ഒൻ്റാരിയോക്കാർക്ക് മറ്റ് പ്രവിശ്യകളിലും ജോലി കണ്ടെത്താൻ കഴിയും. 2026 ജനുവരി ഒന്ന് മുതൽ, നിയന്ത്രിത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ യോഗ്യതകൾ ഔദ്യോഗിക സ്ഥാപനങ്ങൾ അംഗീകരിച്ച ശേഷം 10 ദിവസത്തിനുള്ളിൽ ജോലി ആരംഭിക്കാനാകും.

നിലവിൽ, സർട്ടിഫൈഡ് തൊഴിലാളികൾക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് ജോലി ആരംഭിക്കാൻ അനുവദിക്കുന്നതിന് മുമ്പ് പലപ്പോഴും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇതിനാണ് മാറ്റം വരിക. കാനഡയിലുടനീളമുള്ള തൊഴിലാളികൾക്ക് തങ്ങളുടെ പ്രവിശ്യയിൽ ജോലി ആരംഭിക്കുന്നത് വേഗത്തിലും എളുപ്പത്തിലുമാക്കൻ ഇതിലൂടെ സാധിക്കും. കൂടുതൽ വൈദഗ്ധ്യമുള്ള പ്രാദേശിക പ്രതിഭകളെ നിലനിർത്താനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

You might also like

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

Top Picks for You
Top Picks for You