newsroom@amcainnews.com

നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളുമായി ഒൻ്റാരിയോ ബജറ്റ് 2026

യുഎസ് താരിഫുകളും മറ്റു അനിശ്ചിതത്വങ്ങളും നിറഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിലും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് മുൻഗണന നൽകി ഒൻ്റാരിയോ സർക്കാർ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ 13.8 ബില്യൺ ഡോളർ കമ്മി പ്രതീക്ഷിക്കുന്ന 244.2 ബില്യൺ ഡോളറിന്റെ ബജറ്റാണ് ഒൻ്റാരിയോ സർക്കാർ പുറത്തിറക്കിയത്.

പുതിയ വീട് വാങ്ങുന്നവർക്ക് HST ഇനത്തിൽ 130,000 ഡോളർ വരെ ഇളവ് നൽകുന്ന താൽക്കാലിക പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 15 ലക്ഷം ഡോളർ വരെ വിലയുള്ള വീടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഇതിലൂടെ ഭവന നിർമ്മാണ മേഖലയിൽ ഉണർവുണ്ടാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

ചെറുകിട വ്യവസായങ്ങൾക്കുള്ള കോർപ്പറേറ്റ് ആദായനികുതി 3.2 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ശുപാർശയുണ്ട്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തിലൂടെ 375,000 ചെറുകിട സ്ഥാപനങ്ങൾക്ക് പ്രതിവർഷം ശരാശരി 5,000 ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, പൊതുഗതാഗത സംവിധാനങ്ങളായ ടിടിസി, ഗോ ട്രാൻസിറ്റ് എന്നിവയിൽ ഒരൊറ്റ നിരക്കിൽ യാത്ര ചെയ്യാവുന്ന ‘വൺ ഫെയർ’ (One Fare) പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഇതുവഴി സ്ഥിരം യാത്രക്കാർക്ക് പ്രതിവർഷം 1,600 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ എലമെന്ററി അധ്യാപകർക്കായി 750 ഡോളറിന്റെ ‘ക്ലാസ്റൂം സപ്ലൈസ് കാർഡ്’ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. അധ്യാപകർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് പഠനോപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. വിനോദ മേഖലയിലെ ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനായി, കച്ചേരികളുടെയും കായിക മത്സരങ്ങളുടെയും ടിക്കറ്റുകൾ അസ്സൽ വിലയേക്കാൾ കൂടുതൽ തുകയ്ക്ക് മറിച്ചുവിൽക്കുന്നത് നിരോധിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വർഷം ടൊറന്റോയിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഈ നിയമം നടപ്പിലാക്കുമെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.

You might also like

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് കൂടുതൽ സമയം; സമയപരിധി നീട്ടി അമേരിക്കൻ പ്രസിഡന്റ്

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

ന്യൂ ബ്രൺസ്‌വിക്കിൽ ഇന്ധനവില കുറഞ്ഞു; ഗ്യാസോലിൻ, ഡീസൽ നിരക്കുകളിൽ ആശ്വാസം

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ലോകം പട്ടിണിയിലേക്ക്; വിദഗ്ധർ

Top Picks for You
Top Picks for You