കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാധിക്ഷേപം. ഓട്ടവയില്‍ വെച്ച് ദമ്പതികളുടെ വാഹനത്തില്‍ കേടുപാട് വരുത്തിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമം ഉണ്ടായത്. ജൂലൈ 29-ന് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ 18 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വംശീയാക്രമണമാണെന്നാണ് വ്യക്തമാണെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക വകുപ്പുകളൊന്നും കനേഡിയന്‍ നിയമത്തിലില്ല. എന്നാല്‍, കേസ് പരിഗണിക്കുമ്പോള്‍ വംശീയാക്രമണമാണെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ്വ്യക്തമാക്കി.







