newsroom@amcainnews.com

ഓർമ ഇന്റർനാഷണലിന്റെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ഓർമ ഇന്റർനാഷണലിന്റെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (സെക്രട്ടറി), റോഷൻ പ്ലാമൂട്ടിൽ (ട്രെഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ നേതൃത്വത്തെ ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സജി സെബാസ്റ്റ്യൻ ഓർമ ടാലെന്റ്‌ ഫോറം ഫിനാൻസ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ഫിലാഡൽഫിയ സെന്റ് തോമസ് കാത്തോലിക് ഫൊറാന പള്ളി ട്രസ്റ്റിയായി രണ്ടാം തവണ പ്രവർത്തിച്ചുവരുന്നു. ഇരുപതുവർഷമായി അമേരിക്കൻ മലയാളി പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ കോ-ഓർഡിനേറ്ററായും സജി നേതൃത്വം നൽകിവരുന്നു. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ക്രിസ്റ്റി എബ്രഹാം 35 വർഷമായി ഫിലടെൽഫിയ സ്വദേശിനിയും മലയാള സാമൂഹിക സംസ്‌കാരിക വേദികളിലെ യുവ സാനിദ്ധ്യവുമാണ്. റോഷൻ പ്ലാമൂട്ടിൽ നാടക നടൻ, സംഘാടകൻ, വിവിധ സംഘടനകളിലെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ജോസ് ആറ്റുപുറം (ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ), ജോസ് തോമസ് (ടാലെന്റ്‌ ഫോറം), അറ്റോർണി ജോസ് കുന്നേൽ (ലീഗൽ ഫോറം), വിൻസെന്റ് ഇമ്മാനുവേൽ (പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫേഴ്‌സ് ഫോറം), അരുൺ കോവാട്ട് (മീഡിയ ഫോറം) എന്നിവർ ഫോറം ചെയർന്മാരായി തുടരും. ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ എന്നിവർ എക്‌സ്-ഒഫീഷ്യൽസുമായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഓർമ ചാപ്റ്ററുകളുടെയും റീജിയണുകളുടെയും നിലവിലുള്ള ഭാരവാഹികൾ തുടർന്നും നേതൃത്വം നൽകുന്നതാണ്.

ഓർമ അന്താരാഷ്ട്ര പ്രസംഗമത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓവർസീസ് റസിഡന്റ് മലയാളി അസ്സോസിയേഷൻ (ഓർമ) ഇന്റർനാഷണൽ. വിദേശ മലയാളികൾക്ക് സാംസ്‌കാരിക വേദികൾ ഒരുക്കിയും അവരുടെ സാമൂഹിക പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെട്ടും കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി അവരെ ഒരു കുടകീഴിൽ അണിനിരുത്തുകയാണ് ഓർമ ചെയ്യുന്നത്. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളോടൊപ്പം, പലഘട്ടങ്ങളിലായി, പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പര നൽകിക്കൊണ്ടു പ്രസംഗം മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമയ്ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.

You might also like

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You