newsroom@amcainnews.com

കാനഡയില്‍ ഓഡോമീറ്റര്‍ തട്ടിപ്പുകള്‍ പെരുകുന്നു

കാനഡയിലുടനീളം ഓഡോമീറ്ററില്‍ കൃത്രിമത്വം നടത്തി വാഹനങ്ങള്‍ വില്‍ക്കുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പഴയ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവരെ കബളിപ്പിക്കുന്ന ഇത്തരം കേസുകള്‍ രാജ്യത്ത് വ്യാപകമാകുന്നതായി ഒന്റാരിയോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഡസ്ട്രി കൗണ്‍സില്‍ (OMVIC) വക്താവ് പറയുന്നു. സമീപകാലത്ത് നടന്ന അന്വേഷണങ്ങളില്‍ നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ കിലോമീറ്റര്‍ ഓടിയ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററില്‍ കൃത്രിമത്വം വരുത്തി കിലോമീറ്റര്‍ കുറച്ച് കാണിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന രീതിയാണ് നിലവിലുള്ളത്. ഒരു വാഹനം വാങ്ങുമ്പോള്‍ വാഹനത്തിന്റെ മൂല്യം ശരിയായി കണ്ടെത്തുന്നതിന് ഓഡോമീറ്റര്‍ റീഡിങ് പരിശോധിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഓഡോമീറ്ററില്‍ തട്ടിപ്പ് കാണിക്കുന്നത് എളുപ്പമാണെന്നും ഇത് പലര്‍ക്കും തിരിച്ചറിയാനാകില്ലെന്നും OMVIC വക്താവ് അറിയിച്ചു. ഇത് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മോട്ടോര്‍ താരിഫുകള്‍ പുതിയ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നതിനാല്‍ കൂടുതല്‍ പേരും ഉപയോഗിച്ച വാഹങ്ങളിലേക്ക് തിരിയുന്നുണ്ട്. താരിഫ് പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്ത് ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പനയും വിലയും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഓഡോമീറ്റര്‍ തട്ടിപ്പുകളും വര്‍ധിക്കുന്നത്. ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങുന്നവര്‍ കൃത്യമായി എല്ലാ പരിശോധനകള്‍ക്കും ശേഷം മാത്രമേ വാഹനം വാങ്ങാവൂയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

You might also like

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You