newsroom@amcainnews.com

ബസുകളിലും ഒ-ട്രെയിനിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് OC ട്രാൻസ്‌പോ

ഓട്ടവ: മെയ് ആദ്യ വാരാന്ത്യത്തിൽ ബസുകളിലും ഒ-ട്രെയിനിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് OC ട്രാൻസ്‌പോ. OC ട്രാൻസ്‌പോ ബസുകളിലും O-ട്രെയിൻ ലൈനുകൾ 1, 2, 4, പാരാ ട്രാൻസ്‌പോ എന്നിവയിലും മെയ് 3, 4 തീയതികളിൽ യാത്രക്കാരിൽ നിന്നും യാതൊരു നിരക്കും ഈടാക്കില്ലെന്ന് ട്രാൻസിറ്റ് സർവീസസ് ജനറൽ മാനേജർ റെനീ അമിൽകാർ അറിയിച്ചു.

ട്രാൻസിറ്റ് ഏജൻസിയുടെ പുതിയ സേവനങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും യാത്രക്കാരെ പരിചയപ്പെടുത്തുന്നതിനായി മെയ് 3-ന് ഹർഡ്മാൻ സ്റ്റേഷനിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അമിൽകാർ പറയുന്നു. നഗരത്തിലുടനീളമുള്ള നൂറിലധികം റൂട്ടുകളിൽ OC ട്രാൻസ്‌പോ മാറ്റങ്ങളോടെ പുതിയ കാമ്പെയ്ൻ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സൗജന്യ യാത്രാ സൗകര്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You