newsroom@amcainnews.com

നവംബർ ബജറ്റ്: പുതിയ കുടിയേറ്റ നയം പരിഗണനയിൽ; കാർണി

കാനഡയിൽ വൻ തോതിൽ നിക്ഷേപം കൊണ്ടുവരിക എന്നതായിരിക്കും നവംബർ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസ് താരിഫുകൾ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലാണ്, കാർണിയുടെ പ്രഖ്യാപനം. അടുത്ത ദശാബ്ദത്തിനുള്ളിൽ യുഎസ് ഇതര കയറ്റുമതി ഗണ്യമായി വർധിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഒറ്റ വ്യാപാര പങ്കാളിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ കാനഡ പദ്ധതിയിടുന്നതായി അദ്ദേഹം സൂചന നൽകി. പുതിയ കുടിയേറ്റ നയം, രാജ്യാന്തര പ്രതിഭകളെ ആകർഷിക്കാനുള്ള തന്ത്രം എന്നിവ ബജറ്റിന്റെ ഭാഗമാകും.

അതേസമയം, ബജറ്റ് താങ്ങാനാവുന്നതായിരിക്കണമെന്നും നിക്ഷേപം, വീടുനിർമ്മാണം എന്നിവയ്ക്കുള്ള നികുതികൾ കുറയ്ക്കണം എന്നും കാർണിയുമായി കൂടിക്കാഴ്ച നടത്തിയ കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. തന്റെ വ്യവസ്ഥകൾ ലിബറൽ സർക്കാരിന് അറിയാമെന്നും, പിന്തുണ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ബ്ലോക്ക് കെബെക്കോയിസ് നേതാവ് യീവ്‌സ്-ഫ്രാൻസ്വാ ബ്ലോഷേ വ്യക്തമാക്കി.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പദ്ധതിയിൽ ഗുരുതര വീഴ്ച; ലക്ഷക്കണക്കിന് കേസുകളിൽ അന്വേഷണമില്ലെന്ന് ഓഡിറ്റർ ജനറൽ

Top Picks for You
Top Picks for You