newsroom@amcainnews.com

യുഎസിലേക്ക് പ്രവേശനമില്ല; 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ്

12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫാ​ഗാനിസ്ഥാൻ, മ്യാൻമർ, ഛാ‍ഡ്, റിപ്പബ്ലിക് ഓഫ് ദ കോം​ഗോ, ഇക്വറ്റോറിയൽ ​ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരർക്കാണ് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അഫ്​ഗാനിസ്ഥാൻ, ഇറാൻ, യെമൻ എന്നീ രാജ്യങ്ങളും വിലക്കിയവയുടെ പട്ടികയിലുണ്ട്. പുതിയ യാത്രാ നിരോധന ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറ ലിയോൺ, ടോ​ഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ ഏഴ് രാജ്യങ്ങൾക്ക് ഭാ​ഗിത യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് തിങ്കൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.

കൊളറാഡോയിലെ ബൗൾഡറിൽ നടന്ന പ്രതിഷേധവും ആക്രമണവുമാണ് ഈ നടപടിക്ക് പ്രേരണയായതെന്നാണ് ട്രംപിന്റെ വാദം. ശരിയായ പരിശോധനകൾ കൂടാതെയുള്ള വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന് അപകടമാണെന്നും രാജ്യത്തിൻറെ ദേശീയ സുരക്ഷക്ക് നടപടി അനിവാര്യമാണെന്നും ട്രംപ് വാദിച്ചു. ‘വളരെ ഉയർന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങൾ എന്ന് വിശേഷണമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം നൽകുന്നത്.

2017ൽ നിരവധി മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2021ൽ ജോ ബൈഡൻ വിലക്ക് പിൻവലിച്ചു. മുസ്ലിം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനോടാണ് ട്രംപ് പുതിയ നയത്തെയും താരതമ്യം ചെയ്തത്. 2017 ലെ നിരോധനം മൂലം ഭീകരാക്രമണങ്ങളിൽ നിന്ന് അമേരിക്ക രക്ഷപെട്ടുവെന്നും ട്രംപ് വാദിക്കുന്നു. മുമ്പ് മാർച്ചിൽ നാൽപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

Top Picks for You
Top Picks for You