ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചു. ഓർത്തോപീഡിക് സർജനായ ആൻഡ്രൂ ഫ്യൂറി 2020 ഓഗസ്റ്റ് മുതൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്റെ പ്രീമിയറാണ്. പുതിയ പ്രീമിയറെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തുടരും. ഒരു ആഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ അറ്റ്ലാന്റിക് പ്രീമിയറാണ് അദ്ദേഹം.
അതേസമയം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ വെല്ലുവിളികൾ നിറഞ്ഞ സമയത്താണ് ഫ്യൂറിയുടെ തീരുമാനം. എന്നാൽ, യുഎസുമായുള്ള വരാനിരിക്കുന്ന വ്യാപാര യുദ്ധമല്ല തന്റെ പിന്മാറ്റത്തിന് കാരണമെന്ന് അദ്ദേഹം വിശദമാക്കി.