newsroom@amcainnews.com

യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്

ഓട്ടവ: യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ച് പൗരന്മാർക്കിടയിലെ ആശങ്കകളിൽ വർധന ഉണ്ടായതായി ലെഗർ സർവേ വെളിപ്പെടുത്തുന്നു. മാർച്ച് 14 മുതൽ മാർച്ച് 16 വരെ ആയിരത്തി അഞ്ഞൂറിലധികം കാനഡക്കാരിൽ നടത്തിയ സർവേയിൽ 41 % പേരും ഇന്ന് കാനഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി യുഎസ് താരിഫ് , പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ സാമ്പത്തിക ആക്രമണം എന്നിവയെ കാണുന്നു.

സർവേയിൽ പങ്കെടുത്ത കെബെക്കിലെ 51% ആളുകളും താരിഫ് പ്രതിസന്ധിയിൽ ആശങ്കാകുലരാണ്. ഒന്റാരിയോ നിവാസികളിൽ 42% പേരും, ബ്രിട്ടിഷ് കൊളംബിയയിൽ ഇത് 39 ശതമാനവും, അറ്റ്ലാന്റിക് കാനഡക്കാരിൽ 35% പേരും, മാനിറ്റോബയിലെയും സസ്കാച്വാനിലെയും 32% പേരും, ആൽബർട്ട നിവാസികളിൽ 26 % ആൾക്കാരും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം താരിഫുകളാണെന്ന് അഭിപ്രായപ്പെട്ടു.

യുഎസ് താരിഫ് പ്രതിസന്ധിയിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആശങ്കാകുലരാണെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 41% പുരുഷന്മാരും 40% സ്ത്രീകളും യുഎസുമായുള്ള ബന്ധമാണ് ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.

You might also like

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

സതേണ്‍ ആല്‍ബര്‍ട്ടയില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ക്ക് അണുബാധ

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You