newsroom@amcainnews.com

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്ക്. റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തില്‍ തന്നെ രാജ്യത്തിന് കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുക.

മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷൊയിഗുവിന്റെ അധ്യക്ഷതയില്‍ മേയ് 27 മുതല്‍ 29 വരെ നടക്കുന്ന സുരക്ഷാ വിഷയങ്ങളിലെ 13-ാമത് അന്താരാഷ്ട്ര യോഗത്തില്‍ ഡോവല്‍ പങ്കെടുക്കും. രണ്ട് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ ബാക്കിയുള്ളത്. ഇത് എത്രയും വേഗം കൈമാറണമെന്നായിരിക്കും അദ്ദേഹം ആവശ്യപ്പെടുക.

540 കോടി ഡോളറിന് 2018-ലാണ് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സിസ്റ്റം യൂണിറ്റുകള്‍ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയത്. മൂന്നെണ്ണം ഇതിനകം തന്നെ രാജ്യത്തെത്തിച്ചു. രണ്ടെണ്ണമാണ് ഇനി ബാക്കിയുള്ളത്. 2025-ല്‍ നാലാമത്തെ സ്‌ക്വാഡ്രണ്‍ എത്തുമെന്നാണ് പ്രതീക്ഷ. റഷ്യ -യുക്രൈന്‍ യുദ്ധവും ലോജിസ്റ്റിക്‌സ് വെല്ലുവിളികളും കാരണം അഞ്ചാമത്തെ സ്‌ക്വാഡ്രണ്‍ 2026-ലേ ലഭിക്കൂഎന്നാണ്വിവരം.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You