newsroom@amcainnews.com

കാനഡയിലെ റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസുമായി 12 വർഷത്തെ മീഡിയ അവകാശ കരാർ ഉറപ്പിച്ച് നാഷണൽ ഹോക്കി ലീഗ്; 1100 കോടി ഡോളറിന്റെ കരാർ

കാൽഗറി: കാനഡയിലെ റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസുമായി 12 വർഷത്തെ മീഡിയ അവകാശ കരാർ ഉറപ്പിച്ച് നാഷണൽ ഹോക്കി ലീഗ് (NHL).1100 കോടി ഡോളറിന്റേതാണ് കരാർ. NHL-ന്റെ ശമ്പള പരിധിയുടെയും വരുമാനത്തിന്റെയും വർധനവിനെയാണ്‌ കരാർ സൂചിപ്പിക്കുന്നത്. 12 വർഷത്തിനുള്ളിൽ 520 കോടി CAD മൂല്യമുണ്ടായിരുന്ന മുൻ കരാറിന്റെ, വാർഷിക മൂല്യത്തിന്റെ ഇരട്ടിയിലധികം വരും ഇപ്പോഴത്തേത്.

എല്ലാ ഭാഷകളിലുമുള്ള ദേശീയ റെഗുലർ-സീസൺ ഗെയിമുകൾ, പ്ലേഓഫ് ഗെയിമുകൾ, സ്റ്റാൻലി കപ്പ് ഫൈനൽ ഗെയിമുകൾ എന്നിവയുടെ ദേശീയ സംപ്രേഷണ അവകാശങ്ങൾ, ടിവി, ഡിജിറ്റൽ, സ്ട്രീമിങ് എന്നിവയുൾപ്പെടെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലും റോജേഴ്‌സ് നേടിയിട്ടുണ്ട്. ഇത് ആരാധകർക്ക് കൂടുതൽ തത്സമയ ദേശീയ മത്സരങ്ങൾ കാണാൻ അവസരമൊരുക്കും. കൂടാതെ, പ്രാദേശിക ബ്ലാക്ഔട്ടുകൾ കുറയ്ക്കും. റോജേഴ്‌സ് അതിന്റെ സ്‌പോർട്‌സ്നെറ്റ് നെറ്റ്‌വർക്കുകളിൽ ഗെയിമുകൾ സംപ്രേഷണം ചെയ്യുന്നത് തുടരുകയും “ഹോക്കി നൈറ്റ് ഇൻ കാനഡ” യുടെ പ്രക്ഷേപണങ്ങൾ നിലനിർത്തുകയും ചെയ്യും.

NHL ഹോക്കിയുടെ പ്രാധാന്യം കനേഡിയൻ ആരാധകരിലേക്ക് എത്തിക്കുന്നതിൽ റോജേഴ്‌സ് അവിശ്വസനീയമായ പങ്കുവഹിക്കുന്നതായി NHL കമ്മീഷണർ ഗാരി ബെറ്റ്മാൻ പ്രതികരിച്ചു. NHL ഉടമകളുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ഈ കരാർ 2026-27 NHL സീസണിൽ ആരംഭിക്കും.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

Top Picks for You
Top Picks for You