newsroom@amcainnews.com

‘അമ്മയാണെ സത്യം നിന്റെ കാല് തച്ച്‌ പൊട്ടിക്കും’; കെഎസ്‌യു പ്രവർത്തകനായ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകനായ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ആരോപണം. കഴിഞ്ഞ തവണ യൂണിയൻ സെക്രട്ടറിയായി ജയിച്ച മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ഭീഷണിപ്പെടുത്തിയത്.

ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തു വിട്ടു. ‘അമ്മയാണെ സത്യം നിന്റെ കാല് തച്ച്‌ പൊട്ടിക്കും’ എന്നാണ് ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്താണ് ഭീഷണിയുണ്ടായത്. നാളെയാണ് യൂണിയൻ തെരഞ്ഞെടുപ്പ്. ദീർഘകാലത്തിന് ശേഷം കഴിഞ്ഞ വർഷം യുഡിഎസ്എഫ് യൂണിയൻ പിടിച്ചെടുത്തിരുന്നു. ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഭീഷണിപ്പെടുത്തിയതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

Top Picks for You
Top Picks for You