കാൽഗറിയിൽ അഞ്ചാംപനി രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. പുതിയ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രത നിര്‍ദ്ദേശം നല്കി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (എഎച്ച്എസ്). രോഗബാധയുണ്ടായിരിക്കെ വ്യക്തി നിരവധി പൊതുസ്ഥലങ്ങൾ സന്ദർശിച്ചതായും ആരോഗ്യ ഏജൻസി പറയുന്നു
മാർച്ച് മുതൽ ആൽബർട്ടയിൽ 1,300 മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, പനി ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങൾ.







