newsroom@amcainnews.com

12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചു; ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഡോക്ടറായ മകളെ വെടിവച്ച് കൊന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടറായ പിതാവ്, മരുമകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

മുംബൈ: എംബിബിഎസ് ബിരുദമുള്ള മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ മകൾക്കും മരുമകനും നേരെ വെടിയുതിർത്തു; മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്.

ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയാണ് മാംഗ്ലെ വെടിയുതിർത്തത്. വിവാഹ പന്തലിൽ ഉണ്ടായിരുന്നവർ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഒരു സ്ഥാപനത്തിൽ ഹെൽപറാണ് അവിനാഷ്. ദമ്പതികൾ പുണെയിലാണു താമസിച്ചിരുന്നത്. കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You