യുഎസ് താരിഫ് പ്രതിസന്ധിയിലാക്കിയ കനേഡിയൻ സോഫ്റ്റ് വുഡ് വ്യവസായത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. കയറ്റുമതി വിപണികളെ വൈവിധ്യവത്കരിക്കാനും ഉൽപ്പന്നങ്ങൾ വർധിപ്പിക്കാനും കമ്പനികളെ സഹായിക്കുന്നതിന് 70 കോടി ഡോളർ വായ്പ ഗ്യാരണ്ടിയും 50 കോടി ഡോളർ ദീർഘകാല പിന്തുണ എന്ന നിലയിലും സാമ്പത്തിക സഹായ പാക്കേജ് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് മാർക്ക് കാർണി. കൂടാതെ വനപാലകർക്കായി 5 കോടി ഡോളറിന്റെ പരിശീലന പരിപാടി സർക്കാർ അവതരിപ്പിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു.
കനേഡിയൻ സോഫ്റ്റ്‌വുഡിനുള്ള ആൻ്റി-ഡമ്പിങ് തീരുവ യുഎസ് അടുത്തിടെ 20.56 ശതമാനമായി ഉയർത്തിയിരുന്ന. മാർച്ചിൽ യുഎസ് 20.07% പ്രാഥമിക ആൻ്റി-ഡമ്പിങ് തീരുവ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് ഇത് 7.66 ശതമാനമായിരുന്നു.