newsroom@amcainnews.com

ന്യൂസിലൻഡിൽ വൻ ഭൂചലനം: 6.7 തീവ്രത

വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ റിക്ടർ സ്കെയിലിൽ 6.7 തീവ്രത വൻ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:43 നാണ് ഭൂചലനം അനുഭവപ്പെട്ടത്. സൗത്ത് ഐലൻഡിന്റെ സൗത്ത് വെസ്റ്റേൺ ഭാഗത്താണ് പ്രഭവ കേന്ദ്രം. ന്യൂസിലൻഡിലെ സൗത്ത്‌ലാൻഡ് ജില്ലയിലെ ജനങ്ങൾ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയെങ്കിലും സുനാമി സാധ്യതകളില്ലെന്ന് സിവിൽ ഡിഫൻസ്, എമർജൻസി മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, ശക്തവും അസാധാരണവുമായ പ്രകമ്പനങ്ങൾക്ക് സാധ്യതയുണ്ടെന്ന് എമർജൻസി മാനേജ്‌മെന്റ് മന്ത്രി മാർക്ക് മിച്ചൽ പറഞ്ഞു.

You might also like

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

Top Picks for You
Top Picks for You