newsroom@amcainnews.com

ഇന്ത്യൻ ഇൻഫ്ലുവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകി ‘മാഡം എൻ’; മൂവായിരത്തോളം ഇന്ത്യക്കാരെയും 1,500 പ്രവാസി ഇന്ത്യക്കാരെയും പാക്കിസ്ഥാൻ സന്ദർശിക്കാൻ സഹായിച്ചു; ആരാണ് ‘മാഡം എൻ’?

ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകിയത് പാക്കിസ്ഥാനിലെ ട്രാവൽ ഏജൻസി ഉടമയായ വനിത. പാക്കിസ്ഥാനിലെ ലഹോറിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന നോഷാബ ഷെഹ്സാദ് ആണ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർക്ക് സൗകര്യങ്ങൾ ചെയ്തു നൽകിയിരുന്നതെന്ന് അന്വേഷണ ഏജൻസിയിലെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)യ്ക്കു വേണ്ടി പ്രവർത്തിച്ചിരുന്ന നോഷാബ ‘മാഡം എൻ’ എന്ന കോഡിലാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള ജൈയാന ട്രാവൽ ആൻഡ് ടൂറിസം എന്ന ഏജൻസിയാണ് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവർക്ക് പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ജ്യോതി മൽഹോത്രയെ ചോദ്യം ചെയ്തപ്പോഴാണ് മാഡം എന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ അഞ്ഞൂറോളം വരുന്ന ചാരന്മാരുടെ സ്ലീപ്പർ സെൽ സ്ഥാപിക്കാനായി പ്രവർത്തിക്കുകയായിരുന്നു മാഡം എൻ എന്നാണ് കണ്ടെത്തൽ.

പാക്കിസ്ഥാനി സിവിൽ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് നോഷാബയുടെ ഭർത്താവ്. ഇന്ത്യയിൽ സ്ലീപ്പർ സെൽ ശൃംഖല കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്നതിൽ പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും നോഷാബയ്ക്ക് നിർദേശങ്ങൾ നൽകിയിരുന്നതായും അന്വേഷണ ഏജൻസിയിലെ വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെ പാക്ക് സൈന്യത്തിലെ ഉന്നതർക്കും ഐഎസ്ഐ ഉദ്യോഗസ്ഥർക്കും പരിചയപ്പെടുത്തിയിരുന്നു. ആറുമാസത്തിനിടെ നോഷാബ മൂവായിരത്തോളം ഇന്ത്യക്കാരെയും 1,500 പ്രവാസി ഇന്ത്യക്കാരെയും പാക്കിസ്ഥാൻ സന്ദർശിക്കാൻ സഹായിച്ചിട്ടുണ്ട്.

ഡൽഹിയിലെ പാക്കിസ്ഥാന്‌ എംബസിയിലും നോഷേരയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. പാക്ക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (വീസ) സുഹൈൽ ഖമർ, കൗൺസലർ ഉമർ ഷെര്യാർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നോഷേരയ്ക്ക് ഒറ്റ ഫോൺകോൾ കൊണ്ടുതന്നെ പാക്കിസ്ഥാൻ വീസ സംഘടിപ്പിച്ചു നൽകിയിരുന്നു. ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിയിൽ വീസ ഓഫിസറായിരുന്ന ഐഎസ്ഐ പ്രവർത്തകൻ ഡാനിഷ് അഥവാ എഹ്സാൻ ഉർ റഹ്മാൻ എന്നയാളുമായും നോഷേരയ്ക്ക് അടുപ്പമുണ്ടായിരുന്നു. ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു പിന്നാലെ ഇന്ത്യ പുറത്താക്കിയ ആളാണ് ഡാനിഷ്.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

Top Picks for You
Top Picks for You