അടുത്ത മാസം നടക്കുന്ന കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിൽ ആദ്യ ദിനം പോളിങ് ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. 14,442 പേരാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിയത്. ഇത് മൊത്തം വോട്ടർമാരുടെ 1.6% മാത്രമാണെന്ന് ഇലക്ഷൻസ് കാൽഗറി റിപ്പോർട്ട് ചെയ്തു. 2021-ലെ തിരഞ്ഞെടുപ്പിലെ ആദ്യദിന മുൻകൂർ പോളിങ്ങിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 23,329 പേർ അന്ന് വോട്ട് ചെയ്തിരുന്നു.
ഒക്ടോബർ 20-നാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്. നഗരത്തിലുടനീളമുള്ള 42 കേന്ദ്രങ്ങളിൽ മുൻകൂർ വോട്ടെടുപ്പ് തുടരും. വോട്ടുകളുടെ എണ്ണക്കൂടുതലും, കൈകൊണ്ട് വോട്ടെണ്ണണമെന്ന മാനദണ്ഡനങ്ങളും കാരണം വോട്ടെണ്ണൽ പൂർത്തിയാകാൻ രണ്ട് ദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. ഒക്ടോബർ 24-ന് ഉച്ചയ്ക്ക് ഔദ്യോഗിക ഫലം പ്രഖ്യാപിക്കും.







