newsroom@amcainnews.com

ലിബറൽ സർക്കാരിന്‍റെ ഭവന പദ്ധതി പ്രതീക്ഷയേകുന്നത്: കാൽഗറി സിറ്റി

ലിബറൽ പാർട്ടി വീണ്ടും അധികാരത്തിൽ വന്നതോടെ, ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രതീക്ഷയിൽ കാൽഗറി സിറ്റി. വർഷം തോറും ഏകദേശം 5 ലക്ഷം വീടുകൾ നിർമ്മിക്കാൻ സർക്കാർ നേരിട്ട് ധനസഹായം നൽകുന്നതും, അതുവഴി ഡെവലപ്പർമാരുടെ പങ്ക് ഏറ്റെടുക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, മുനിസിപ്പൽ തലത്തിലെ കാലതാമസങ്ങൾ ഒഴിവാക്കാനും, ആദ്യമായി വീട് വാങ്ങുന്നവർക്ക് 10 ലക്ഷം ഡോളറോ അതിൽ കുറവോ വിലയുള്ള വീടുകൾക്ക് GST ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

എന്നാൽ, ഭവന നിർമ്മാണത്തിന് ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് ഡെവലപ്പർമാർ പറയുന്നു. യുഎസിൽ നിന്നുള്ള താരിഫ് ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ ചിലവ് കുറഞ്ഞ വീടുകളുടെ ആവശ്യം വർധിച്ചു വരുകയാണ്. പ്രതിവർഷം 5 ലക്ഷം വീടുകൾ നിർമ്മിക്കുമ്പോൾ, അതിൽ 1 ലക്ഷമെങ്കിലും ലാഭേച്ഛയില്ലാത്ത സാമൂഹിക ഭവനങ്ങൾ ആയിരിക്കണമെന്ന് കനേഡിയൻ ഹൗസിങ് ആൻഡ് റിന്യൂവൽ അസോസിയേഷൻ ആവശ്യപ്പെടുന്നു. അതേസമയം, മുനിസിപ്പൽ ഡെവലപ്‌മെന്റ് ചാർജുകൾ പകുതിയായി കുറയ്ക്കാനുള്ള ലിബറൽ സർക്കാർ വാഗ്ദാനം നടപ്പാക്കുമ്പോൾ, നഗരത്തിന് മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അത് വിപരീത ഫലമുണ്ടാക്കുമെന്ന് കാൽഗറി മേയർ ജ്യോതി ഗോണ്ടെക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം 24 കോടി ഡോളറാണ് ഓഫ്-സൈറ്റ് ലെവികളിലൂടെ സിറ്റി നേടിയത്. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുന്നു. എന്നാൽ, മുനിസിപ്പാലിറ്റികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പദ്ധതി നടപ്പാക്കാൻ പ്രവിശ്യകളുമായി സഹകരിക്കുമെന്ന് ലിബറൽ പാർട്ടി അറിയിച്ചിട്ടുണ്ട്

You might also like

വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

ട്രംപ് വിചാരിച്ചാൻ യുദ്ധം നിർത്താൻ സാധിക്കും, അദ്ദേഹം വിചാരിക്കുമോ എന്ന് അറിയില്ലെന്ന് മുൻ ഇസ്രയേൽ നയതന്ത്രജ്ഞൻ അലോൺ പിങ്കാസ്

വീടുകളിൽ അതിക്രമിച്ച് കയറി മോഷണം; നടത്തിയത് 16 ഓളം മോഷണങ്ങൾ, പ്രതിക്കായി തിരച്ചിൽ തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് വാൻകുവർ പോലീസ്

ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ലോകം : അതാണ് മാര്‍പാപ്പ സ്വപ്നം

കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

അഹമ്മദാബാദ് വിമാനപകടം: മരിച്ച കനേഡ്യൻ പൗരൻ, ഇന്ത്യൻ വംശജയായ ദന്തഡോക്ടർ; ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഇന്ത്യയിലേക്ക് ഒരു വയസ്സുള്ള കുട്ടിയുമായി പുറപ്പെടാനൊരുങ്ങി ഭർത്താവ്

Top Picks for You
Top Picks for You