newsroom@amcainnews.com

ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ചു

ചൊവ്വാഴ്ച ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ച് ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും. കാനഡ ഹൗസിന്‍റെ 100-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് സന്ദർശനം. യുകെയിലെ കനേഡിയൻ ഹൈക്കമ്മീഷണർ റാൽഫ് ഗൂഡെയ്ൽ ഉൾപ്പെടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുമായി ചാൾസും കാമിലയും കൂടിക്കാഴ്ച നടത്തി.

മെയ് 26, 27 തീയതികളിൽ ചാൾസും കാമിലയും ഓട്ടവയിൽ അടുത്ത പാർലമെൻ്റ് സമ്മേളന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ മുൻഗണനകളെ പരിചയപ്പെടുത്തുന്നതിനായി ഹൗസ് ഓഫ് കോമൺസിൽ ചാൾസ് പ്രസംഗിക്കും. ചാൾസിന്‍റെ 23-ാമത്തെ കാനഡ സന്ദർശനമാണിത്. അദ്ദേഹത്തിന്‍റെ അമ്മ, എലിസബത്ത് രാജ്ഞി II, 1977-ലാണ് കാനഡയിൽ ഹൗസ് ഓഫ് കോമൺസിൽ പ്രസംഗം നടത്തിയത്.

കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് ശേഷം, ചാൾസ് രാജാവിന്‍റെ കാനഡ സന്ദർശനം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമുള്ള പിന്തുണയായാണ് കണക്കാക്കുന്നത്.

You might also like

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

വെടിനിർത്തൽ പാളി; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഒഴിയുന്നില്ല

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

Top Picks for You
Top Picks for You