newsroom@amcainnews.com

പോളണ്ടിൽ കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും; ട്രംപിന്റെ കടുത്ത അനുകൂലി

വാഴ്സ: പോളണ്ടിലെ വലതുപക്ഷ ദേശീയവാദി കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും. നിലവിലുള്ള സർക്കാരിന് കനത്ത തിരിച്ചടിയാണ് നവ്റോക്കിയുടെ വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരോക്ഷ പിന്തുണയുള്ള യാഥാസ്ഥിതിക ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നവ്റോക്കി തിരഞ്ഞെടുപ്പിൽ 50.89% വോട്ടുനേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർഥി യൂറോപ്യൻ അനുകൂല ലിബറൽ സഖ്യത്തിന്റെ സ്ഥാനാർഥിയായ വാഴ്സ മേയർ റഫാൽ ട്രസ്കോവ്സ്കിക്ക് 49.11% വോട്ടാണ് ലഭിച്ചത്. ചരിത്രകാരനും ബോക്സറുമാണ് നവ്റോക്കി (42).

പ്രധാനമന്ത്രി ഡോണൾഡ് ടസ്കിന്റെ പുരോഗമന പരിഷ്കാരങ്ങളെ തടയാൻ പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് നവ്റോക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഭരണം സങ്കീർണമാകും. യൂറോപ്പിലെയും യുഎസിലെയും വലതുപക്ഷ സംഘടനകൾ നവ്റോക്കിയുടെ വിജയത്തെ സ്വാഗതം ചെയ്തു. യൂറോപ്യൻ യൂണിയന് ഫലം തിരിച്ചടിയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ വിമർശകൻ കൂടിയാണ് നവ്റോക്കി. പോളണ്ടിൽ 10 ലക്ഷത്തോളം യുക്രെയ്ൻ അഭയാർഥികളുണ്ട്.

You might also like

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

Top Picks for You
Top Picks for You