newsroom@amcainnews.com

കെ.എം. മാണിയുടെ ആറാം ചരമവാർഷികം: കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

ടൊറന്റോ: കേരള കോൺഗ്രസ് (എം)ന്റെ മുതിർന്ന നേതാവ് കെ.എം. മാണിയുടെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ കനേഡിയൻ ബ്ലഡ് സർവീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലേപ്പോലെ, ഈ വർഷവും വിവിധ പ്രവിശ്യകളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു.

രക്തദാനം മനുഷ്യജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ്. ഒരു യൂണിറ്റ് രക്തം കൊണ്ട് മൂന്നുപേരുടെ ജീവൻ രക്ഷിക്കാനാകും എന്നതാണ് രക്തദാനത്തിന്റെ മഹത്വം. അപകടങ്ങൾ, ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ആശുപത്രികളിൽ രക്തത്തിന്റെ ആവശ്യമുണ്ട്. കാനഡയിൽ മാത്രം, ഒരാളുടെ ജീവൻ രക്ഷിക്കാൻ ഓരോ 60 സെക്കന്റിലും രക്തം ആവശ്യമാകുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ ചെറിയ ശ്രമം വലിയ മാറ്റം കൊണ്ടുവരുമെന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ വർഷം വിൻഡ്സർ, ലണ്ടൻ, ബർലിങ്ടൺ, വാട്ടർലൂ, മിസ്സിസാഗ, ബ്രാംപ്ടൺ, ഓഷവ, ഓട്ടവ,എഡ്മിൻറൻ,വൻകൂവർ,സസ്കാച്വാൻ എന്നിവിടങ്ങളിലായി 13 കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഈ വർഷം മാർച്ച് 29, ഏപ്രിൽ 5 തീയതികളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വിപുലമായ രീതിയിൽ ക്യാമ്പുകൾ നടത്തപ്പെടുന്നു. പരിപാടിയുടെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) ആണ്. കെ എം മാണിയുടെ ഓർമ്മയ്ക്കായി നടത്തുന്ന ഈ മഹത്തായ പ്രവർത്തനത്തിൽ കാനഡയിലെ എല്ലാ പ്രവാസി സഹോദരങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

Top Picks for You
Top Picks for You