newsroom@amcainnews.com

ഗെയിമർമാരെ തൂക്കാൻ ജിയോ; യഥേഷ്ടം ഡാറ്റ! അഞ്ച് പുതിയ ഗെയിമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ അഞ്ച് പുതിയ ഗെയിമിംഗ് പ്രീപെയ്‌ഡ് പ്ലാനുകൾ പുറത്തിറക്കി. 48 രൂപയിലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. ജിയോയുടെ ക്ലൗഡ്-അധിഷ്ഠിത ഗെയിമിംഗ് സേവനമായ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസ് ഇതിനൊപ്പം ജിയോ നൽകുന്നു. സ്‌മാർട്ട്ഫോണുകളിലും പേർസണൽ കമ്പ്യൂട്ടറുകളിലും ജിയോ സെറ്റ്-ടോപ് ബോക്‌സുകളിലും പ്രീമിയം ഗെയിമുകൾ സ്ട്രീം ചെയ്യാനും കളിക്കാനും ഈ പ്ലാനുകൾ അവസരമൊരുക്കുന്നു.

ഉയർന്ന നിലവാരമുള്ള കൺസോൾ-ഗ്രേഡ് ഗെയിമിംഗിലേക്ക് ആക്സസ് നൽകുക ലക്ഷ്യമിട്ടാണ് റിലയൻസ് ജിയോ അഞ്ച് പുതിയ പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ പുറത്തിറക്കിയത്. ഈ അഞ്ച് പ്ലാനുകളെയും വിശദമായി പരിചയപ്പെടാം

  1. 48 രൂപ പ്ലാൻ
    ദീർഘകാലത്തേക്ക് അല്ലാതെ താൽക്കാലികമായി ക്ലൗഡ് ഗെയിമിംഗ് പരീക്ഷിക്കണം എന്നുള്ളവർക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നതാണ് 48 രൂപ പ്ലാൻ. 10 എംബി ഡാറ്റയും ജിയോഗെയിംസ് ക്ലൗഡിലേക്ക് മൂന്ന് ദിവസത്തെ ആക്സസുമാണ് ഈ പ്ലാൻ നൽകുന്നത്.
  2. 98 രൂപ പ്ലാൻ
    ജിയോഗെയിംസ് ക്ലൗഡിലേക്ക് ഏഴ് ദിവസത്തെ ആക്സസ് നൽകുന്നതാണ് റിലയൻസ് ജിയോയുടെ 98 രൂപ പ്ലാൻ. ഇതിനൊപ്പവും 10 എംബി ഡാറ്റ ലഭിക്കും. ഈ ഡാറ്റ വൗച്ചർ പക്ഷേ ആക്റ്റീവാകണമെങ്കിൽ ഒരു ബേസ് പ്രീപെയ്‌ഡ് പ്ലാൻ ഉണ്ടാവേണ്ടതുണ്ട്.
  3. 298 രൂപ പ്ലാൻ
    ജിയോഗെയിംസ് ക്ലൗഡിൽ 28 ദിവസത്തെ സബ്‌സ്‌ക്രിപ്ഷൻ നൽകുന്നതാണ് 298 രൂപ പ്ലാൻ. മൂന്ന് ജിബി ഡാറ്റയും ഇതിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നു. 98 രൂപ പ്ലാൻ പോലെ ഇതുമൊരു ഡാറ്റ-ഒൺലി വൗച്ചറാണ്. നിലവിലൊരു പ്രീപെയ്‌ഡ് പ്ലാനുണ്ടെങ്കിൽ മാത്രമേ ഈ ഡാറ്റ ഉപയോഗിക്കാനാകൂ.
  4. 495 രൂപ പ്ലാൻ
    ക്ലൗഡ് ഗെയിമിംഗിൽ ഏറെ താൽപര്യമുള്ളവരെ ലക്ഷ്യമിട്ടുള്ള പ്ലാനാണ് 495 രൂപയുടേത്. 1.5 ജിബി ഡെയ്‌ലി ഡാറ്റയും 5 ജിബി ബോണസ് ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളും ദിനംപ്രതി 100 എസ്എംഎസും അസ്വദിക്കുകയുമാവാം. ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസിന് പുറമെ, ഡിസ്‌നി+ ഹോട്‌സ്റ്റാർ മൊബൈൽ അടക്കം ജിയോസിനിമ സബ്‌സ്‌ക്രിപ്ഷനും 28 ദിവസത്തേക്ക് ഫാൻ കോഡ് ആക്സസും ജിയോ ടിവി, ജിയോഎഐ ക്ലൗഡ് സേവനങ്ങളും ലഭിക്കും.
  5. 545 രൂപ പ്ലാൻ
    495 രൂപ പ്ലാനിൻറെ എല്ലാ ആനുകൂല്യങ്ങളും 545 രൂപ പ്ലാനിലും ലഭിക്കുമെങ്കിലും ചില അധിക മേൻമകളുണ്ട്. 2 ജിബി ദിനംപ്രതി ഡാറ്റയും 5 ജിബി ബോണസ് ഡാറ്റയുമാണ് ഇതിലൊന്ന്. അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാകും.
You might also like

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

Top Picks for You
Top Picks for You