newsroom@amcainnews.com

ജി7 രാജ്യങ്ങളിൽ സന്തോഷം കുറയുന്നുവോ? ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാനഡ 18-ാം സ്ഥാനത്ത്, 24-ാം സ്ഥാനത്ത് അമേരിക്ക

ഒട്ടാവ: ഈ വർഷം ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാനഡ 18-ാം സ്ഥാനത്ത്. 2024ൽ 15-ാം സ്ഥാനത്തായിരുന്ന കാനഡയാണ് ഈ വർഷം 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാൽ ജി7 രാജ്യങ്ങളിൽ ഏറ്റവും സന്തോഷമുള്ള രാജ്യമായി കാനഡയെ തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എല്ലാ ജി7 രാജ്യങ്ങളുടെയും ഹാപ്പിനെസ്സ് റാങ്കിംഗിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈ വർഷം 24-ാം സ്ഥാനത്തും യുകെ 23-ാം സ്ഥാനത്തുമാണ്.

2021ൽ കാനഡയേക്കാൾ ഉയർന്ന റാങ്കിംഗിൽ ആയിരുന്ന ജർമ്മനി ഈ വർഷം 22-ാം സ്ഥാനത്തേക്കായി. തുടർച്ചയായ എട്ടാം തവണയും ഫിൻലൻഡ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയത്. ആളോഹരി ജിഡിപി, സോഷ്യൽ സപ്പോർട്ട്, ആരോഗ്യം, ആയുർദൈർഘ്യം, സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. 118 ആമതായാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും ഒടുവിൽ(147) ഇടം പിടിച്ച രാജ്യം.

You might also like

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You