newsroom@amcainnews.com

ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അതിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎസിന് ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ദുബായ്: ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അതിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎസിന് ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലും അബ്ബാസ് അറാഗ്ചി മുന്നറിയിപ്പ് നൽകി. ഭീഷണി തുടരുകയാണെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും വസ്തുക്കളെയും സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അത്തരം നടപടികളെക്കുറിച്ച് രാജ്യാന്തര ആണവോർജ ഏജൻസി(ഐഎഇഎ)ക്ക് അറിയിപ്പ് നൽകുമെന്നും അറാഗ്ചി കൂട്ടിച്ചേർത്തു.

You might also like

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You