newsroom@amcainnews.com

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കാനഡയില്‍ ഇന്ധനവില കുതിച്ചുയരുന്നു

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കാരണം കാനഡയിലുടനീളം പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നു. വടക്കന്‍ ഒന്റാരിയോയില്‍ ലിറ്ററിന് 18 സെന്റ് വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ നോവസ്‌കോഷയില്‍ ഡീസല്‍ വില ഏഴ് ദിവസത്തിനുള്ളില്‍ വീണ്ടും ലിറ്ററിന് 16 സെന്റ് വര്‍ധിച്ചു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വിപണി അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഇത് എണ്ണയുടെ വിതരണത്തെയും ആവശ്യകതയെയും ബാധിക്കുന്നതായി പെട്രോളിയം അനലിസ്റ്റ് പാട്രിക് ഡി ഹാന്‍ പറയുന്നു. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ പ്രവണത തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം ഡീസല്‍ വില വര്‍ധന ദീര്‍ഘദൂര ട്രക്കിങ് കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിക്കുന്നത്. ആഴ്ചയില്‍ ഒന്നിലധികം തവണ ഡീസല്‍ നിറയ്ക്കുന്ന ട്രക്കുകള്‍ക്ക് ഇന്ധനച്ചെലവിലെ ഈ വര്‍ധന സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ലെന്ന് കനേഡിയന്‍ ട്രക്കിങ് അസോസിയേഷന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്കോ ബെഗെറ്റോ പറയുന്നു.

You might also like

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

Top Picks for You
Top Picks for You