newsroom@amcainnews.com

നോര്‍ത്തേണ്‍ ആല്‍ബര്‍ട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

എഡ്മിന്റന്‍ : നോര്‍ത്തേണ്‍ ആല്‍ബര്‍ട്ടയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കനേഡിയന്‍ നാഷണല്‍ റെയില്‍വേ (സിഎന്‍).

എഡ്മിന്റനില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വെസ്റ്റ് എഡ്‌സണിനടുത്ത് ഞായറാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് റെയില്‍വേ വക്താവ് ആഷ്‌ലി മിച്‌നോവ്‌സ്‌കി പറഞ്ഞു. ധാന്യവും ബാറ്ററികളുമായി പോയ രണ്ട് സിഎന്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് ധാന്യ കയറ്റിയ ട്രെയിന്‍ പാളം തെറ്റിയതായും മിച്‌നോവ്‌സ്‌കി പറയുന്നു. അപകടത്തില്‍ ആളപായമോ തീപിടിത്തമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ ട്രാക്കുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും സിഎന്‍ വക്താവ് പറഞ്ഞു. കൂട്ടിയിടിയുടെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍പറഞ്ഞു.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You