newsroom@amcainnews.com

ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് കാണാതായി

മോണ്ട്ഗോമറി കൗണ്ടി: യുഎസ് നിവാസിയായ ഇന്ത്യൻ വംശജയെ കാണാതായി. വിർജീനിയയിലെ ആഷ്ബേൺ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർത്ഥിനിയായ സുദീക്ഷയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റെ കേനയിൽ അവധിക്കാല യാത്രയ്ക്കിടെയാണ് കാണാതായത്. മാർച്ച് 6 ന് പുലർച്ചെ 4.50 ന് റിയു റിപ്പബ്ലിക്ക റിസോർട്ടിലെ കടൽത്തീരത്താണ് ഇരുപതു വയസ്സുള്ള പെൺകുട്ടിയെ അവസാനമായി കണ്ടത്.

160 സെന്റി മീറ്റർ ഉയരമുള്ള സുദീക്ഷ ബ്രൗൺ ടു-പീസ് ബിക്കിനിയും വലിയ വൃത്താകൃതിയിലുള്ള കമ്മലുകളും വലതു കാലിൽ ഒരു മെറ്റൽ ഡിസൈനർ പാദസരവും മഞ്ഞ നിറത്തിലുള്ള സ്റ്റീൽ വളകളും ബീഡ് ബ്രേസ്ലെറ്റും ധരിച്ചിരുന്നു. കറുത്ത മുടിയുള്ള പെൺകുട്ടിയുടെ കണ്ണുകൾ തവിട്ട് നിറത്തിലുള്ളതാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +1 (829) 618-7635, +1 (732) 299-5011, +1 (829) 452-6262 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

You might also like

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You