newsroom@amcainnews.com

ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍; ചര്‍ച്ച മെയ് 12-ന്

ന്യൂഡല്‍ഹി : ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര-വ്യോമ-സമുദ്ര മാര്‍ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചതായി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മേയ് 12-ന് ഉച്ചക്ക് പന്ത്രണ്ടിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘര്‍ഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം

You might also like

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

Top Picks for You
Top Picks for You