newsroom@amcainnews.com

ട്രംപിനോട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: ശശി തരൂര്‍

വാഷിങ്ടണ്‍: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദംതള്ളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാക്കിസ്ഥാനുമായുളള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തരൂര്‍ നയിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റിനോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നടത്തിയ ‘കീഴടങ്ങൂ നരേന്ദ്ര’പരാമര്‍ശവുമായും ട്രംപിന്റെ മധ്യസ്ഥതാ അവകാശവാദത്തോടുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വന്‍നാശനഷ്ടം നേരിട്ടതിന് പിന്നാലെ സൈനിക നടപടി നിര്‍ത്താന്‍ മേയ് പത്തിന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ 11 സൈനിക വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്നും തരൂര്‍ പറഞ്ഞു. തെക്ക് ഹൈദരാബാദ് മുതല്‍ വടക്കുപടിഞ്ഞാറ് പെഷവാര്‍ വരെ ഇന്ത്യയുടെ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ചതാണ്. എത്ര തന്നെ വലിയ നാശനഷ്ടം ഇന്ത്യയിലുണ്ടാക്കിയെന്ന് പാക്കിസ്ഥാന്‍ കരുതിയാലും പാക്കിസ്ഥാനുമേല്‍ ഇന്ത്യ നടത്തുന്ന ആക്രമണത്തെ തടയാന്‍ അത് പര്യാപ്തമല്ല. അതിനാലാണ് സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കാന്‍ അവര്‍ തീരുമാനിച്ചത്. അതിന് ഇന്ത്യക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ,തരൂര്‍പറഞ്ഞു.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

Top Picks for You
Top Picks for You