newsroom@amcainnews.com

ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി കനേഡിയൻ സർവകലാശാലകളിലേക്ക് നൽകുന്ന അപേക്ഷകളിൽ ഭൂരിഭാഗവും നിരസിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷിച്ച വിദ്യാർത്ഥികളിൽ 74ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡ സ്റ്റുഡന്റ വിസ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത് ഏറെ പ്രതികൂലമായി ബാധിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ്. 2023-ല്‍ 34 ശതമാനം അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട സ്ഥാനത്താണ് 2025 ആയപ്പോള്‍ അത് ഇരട്ടിയിലധികം വര്‍ധിച്ചത്.

കനേഡിയന്‍ കുടിയേറ്റ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കാനഡയില്‍ പഠനത്തിനായി നല്കുന്ന അപേക്ഷകളില്‍ 40 ശതമാനമാണ് നിരസിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഇത് ലോകശരാശരിയുടെ ഇരട്ടിയോളമാണ്. ചൈനയില്‍ നിന്നുള്ള അപേക്ഷകരില്‍ 2025 ഓഗസ്റ്റില്‍ നിരസിക്കപ്പെട്ടത് 24 ശതമാനം മാത്രമാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷയിലും വന്‍ കുറവാണുണ്ടായിട്ടുളളത്.

2 025 ഓഗസ്റ്റില്‍ 4,515 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത് – 2023 ഓഗസ്റ്റിലെ 20,900 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അപേക്ഷച്ചത്. ആ സമയത്ത് കാനഡയിലേക്കുള്ള അപേക്ഷകരില്‍ നാലില്‍ ഒരാള്‍ ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപേക്ഷ നിരസിക്കപ്പെടുന്ന പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇന്ത്യ നില്ക്കുന്നത്.

കാനഡയിലെ വിദ്യാര്‍ഥി വിസ പരിശോധനയില്‍ 2023-ല്‍ 1,550-ഓളം വ്യാജ അപേക്ഷകൾ കണ്ടെത്തിയതായും ഇതിൽ നിരവധി ഇന്ത്യക്കാർ ഉൾപ്പെട്ടതായും കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡയിൽ സ്ഥിരതാമസവും തൊഴിൽ നേടാനുള്ള സാധ്യതയും കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി കാനഡ തെരഞ്ഞെടുക്കുന്നതിലും കുറവ് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 6,000 അപേക്ഷകർക്ക് പിആർ

പുതിയ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 പിആർ ഇൻവിറ്റേഷൻ

കാനഡ എക്സ്പ്രസ് എൻട്രി: ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ ക്ഷണം

കുടിയേറ്റ നിയമം കര്‍ശനമാക്കി കാനഡ: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നു

ഹെൽത്ത് കെയർ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 2,500 അപേക്ഷകർക്ക് പിആർ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 345 അപേക്ഷകർക്ക് പിആർ

you might also like

യുഎസ് ഷട്ട്ഡൗൺ: വിമാന സർവീസുകൾ വൈകുന്നു

ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

ടൊറോൻ്റോയിലെ ലീസൈഡിൽ വൈൽഡ് ലൈഫ് ബൈലോ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു; പരിസരവാസികളുടെ ജീവിതം ദുരിതപൂർണ്ണം

‘അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും’; ട്രംപ്

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

നിർബന്ധിത ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടു; 7,200-ൽ അധികം ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി; കൂടുതൽ ബാധിച്ചത് ഇന്ത്യൻ വംശജരെ

ട്രക്കുകൾക്കും ബസുകൾക്കും പുതിയ യുഎസ് തീരുവ പ്രാബല്യത്തിൽ

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തോടെ ഡേ ലൈറ്റ് സേവിംഗ് ടൈം അവസാനിക്കും; ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് തിരിക്കണം

ഇന്ത്യയിൽനിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്

Top picks for you
Top picks for you