newsroom@amcainnews.com

ക്യൂബെക്ക് മോണ്ടെറെജിയിൽ അനധികൃത കുടിയേറ്റക്കാർ പിടിയിൽ

ക്യൂബെക്കിലെ മോണ്ടെറെജി മേഖലയിലെ ഹാവ്‌ലോക്കിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പിടികൂടി. യുഎസ് അതിർത്തിയിൽ നിന്ന് കാനഡയിലേക്ക് അനധികൃതമായി കടന്ന 19 പേരടങ്ങുന്ന ഹെയ്തി വംശജരായ കുടിയേറ്റക്കാരെയാണ് പിടികൂടിയതെന്ന് ആർസിഎംപി അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡർ പട്രോളിൽ (USBP) നിന്നുള്ള റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. ഒരു വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ സംഘത്തിൽ ഉള്ളതായി ആർസിഎംപി പറയുന്നു.

ചാംപ്ലെയിൻ, വാലിഫീൽഡ് ഇന്റഗ്രേറ്റഡ് ബോർഡർ എൻഫോഴ്‌സ്‌മെന്റ് ടീമുകളിലെ (ഐബിഇടി) ഉദ്യോഗസ്ഥർ വ്യാഴാഴ്ച്ച രാത്രി 7 മണിയോടെയാണ് കാട്ടിൽ ഒളിച്ചിരിന്ന 15 പേരുടെ ആദ്യ സംഘത്തെ കണ്ടെത്തിയത്. ശേഷം കൊടും തണുപ്പിൽ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ, രാത്രി 10:30 ഓടെ സംഘത്തിലെ ബാക്കിയുള്ളവരെ കണ്ടെത്തുകയായിരുന്നു. കഠിനമായ ശൈത്യകാലാവസ്ഥ കാരണം, എട്ട് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആർസിഎംപി അറിയിച്ചു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

You might also like

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

അമേരിക്കയെ വിശ്വസിക്കാനാവില്ല; വിദേശ ചാരപ്രവർത്തനം ശക്തമാക്കാൻ കാനഡ; സി.എസ്.ഐ.എസ്സിന് കൂടുതൽ അധികാരം

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

Top Picks for You
Top Picks for You