newsroom@amcainnews.com

24കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പരാതി

കണ്ണൂർ: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ മരണത്തിൽ ഭർത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽവച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്നും സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു. കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ഭർത്താവ് ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നത്.

‘2020 ജനുവരിയിൽ ആയിരുന്നു സ്നേഹയുടെയും ജിനീഷിന്റെയും വിവാഹം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പ്രശ്നങ്ങൾ തുടങ്ങി. ശാരീരിക ഉപദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നു. പിന്നീട് കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോഴും ഉപദ്രവം തുടർന്നു. ജിനീഷിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നു. പലപ്പോഴും രാത്രി സമയത്തുപോലും അവിടെ നിന്ന് കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു പതിവ്. എന്നാൽ, പിന്നീട് വീണ്ടും ജിനീഷ് പഴയപടി തന്നെയാണ് തുടർന്നിരുന്നത്’ – സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. ലോറി ഡ്രൈവർ ആണ് ഭർത്താവ് ജിനീഷ്. കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You