newsroom@amcainnews.com

യുഎഇയിലും സൗദി അറേബ്യയിലുമടക്കം വമ്പൻ തൊഴിലവസരങ്ങൾ; 1,000ത്തിലേറെ ഒഴിവുകളുമായി റൊട്ടാന ​ഗ്രൂപ്പ്

അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി ഹോട്ടലുകൾ തുറക്കാനൊരുങ്ങി യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് റൊട്ടാന. പുതിയ ഹോട്ടലുകൾ തുറക്കുന്നതോടെ 1000 ജീവനക്കാരെ കൂടി നിയമിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. വലിയ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.

അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന് 80 ഹോട്ടലുകളാണ് നിലവിലുള്ളത്. ഇതിൽ ഭൂരിഭാഗവും യുഎഇയിലാണ്. മറ്റുള്ളവ സൗദി അറേബ്യ, തുർക്കി, ജോർദാൻ, ഒമാൻ, ഈജിപ്ത്, കോങ്കോ, ടാൻസാനിയ എന്നിവിടങ്ങളിലുമാണ്. നിലവിൽ ഇരുപതിലേറെ ഹോട്ടലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇവയിൽ 11 എണ്ണം സൗദി അറേബ്യയിലും രണ്ടെണ്ണം യുഎഇയിലുമാണെന്ന് റൊട്ടാന ഗ്രൂപ്പ് സിഇഒ ഫിലിപ് ബാൺസ് പറഞ്ഞു. ഈ ഹോട്ടലുകളിൽ ഭൂരിഭാഗവും അടുത്ത 18 മാസം മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിനുള്ളിൽ തുറന്ന് പ്രവർത്തിക്കും. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ 120 ഹോട്ടലുകൾ തുറക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 10,000 ജീവനക്കാർ തങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും 1000 ജീവനക്കാരെ കൂടി അധികമായി നിയമിക്കാനാണ് സാധ്യതയെന്നും ഹോട്ടൽ വലുതാകുന്തോറും ജീവനക്കാരുടെ എണ്ണവും കൂടുമെന്നും ബാൺസ് പറഞ്ഞു. അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025നോട് അനുബന്ധിച്ച് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ.

You might also like

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

Top Picks for You
Top Picks for You