newsroom@amcainnews.com

കൽഗറിയിൽ ഫുഡ് ഡെലിവറി ഡ്രൈവർ ഭക്ഷണം എത്തിച്ചതിന് പിന്നാലെ വീടിന് മുന്നിൽ വെച്ചിരുന്ന ആമസോൺ പാക്കറ്റ് മോഷ്ടിച്ചതായി വീട്ടുടമ

ഫുഡ് ഡെലിവറി ഡ്രൈവർ ഭക്ഷണം എത്തിച്ചതിന് പിന്നാലെ വീടിന് മുന്നിൽ വെച്ചിരുന്ന ആമസോൺ പാക്കറ്റ് മോഷ്ടിച്ചതായി വീട്ടുടമ. Skip the Dishes എന്ന ഡെലിവറി കമ്പനിയിൽ നിന്നുള്ള ഡ്രൈവറാണ് മോഷണം നടത്തിയത്. തൻ്റെ റിംഗ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം കമ്പനിയെ സമീപിച്ചപ്പോൾ ലഭിച്ച മറുപടിയാണ് വീട്ടുടമയായ സുസാന ട്രോച്ചിയെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. പരാതിയെക്കുറിച്ച് കമ്പനി നിരാശ രേഖപ്പെടുത്തിയെങ്കിലും, തുടർനടപടിക്കായി കുടുംബം പ്രാദേശിക അധികാരികളുമായി ബന്ധപ്പെടണമെന്നാണ് കമ്പനി നിർദ്ദേശിച്ചത്.

കുറഞ്ഞ മൂല്യമുള്ള പാക്കറ്റാണ് നഷ്ടപ്പെട്ടതെങ്കിലും, തങ്ങളുടെ ഡെലിവറി ഡ്രൈവർമാർ മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നു എന്ന വിവരം കമ്പനിയെ അറിയിക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ കമ്പനിയുടെ പ്രതികരണം നിരുത്തരവാദപരമായിരുന്നുവെന്നും അവർ പറയുന്നു. ഡെലിവറി ഡ്രൈവർ ഇപ്പോഴും കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നുണ്ടോ എന്നതിലാണ് ഇവർക്ക് പ്രധാനമായും ആശങ്കയുള്ളത്. ഈ വ്യക്തി മുമ്പും സമാനമായ മോഷണങ്ങൾ നടത്തിയിരിക്കാമെന്നും, തങ്ങൾ നൽകിയ പരാതിയിൽ കമ്പനി വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം, ഈ മോഷണത്തെക്കുറിച്ച് താൻ പോലീസ് റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും, ഇതുപോലുള്ള ‘പോർച്ച് പൈറേറ്റ്സ്’ വർധിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ ജീവനക്കാർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് കമ്പനികൾ ശ്രദ്ധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

You might also like

കനത്ത മഞ്ഞുവീഴ്ച ; ന്യൂഫൗണ്ട്‌ലാൻഡിൽ ജാഗ്രത നിർദ്ദേശം

ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കുറവ്; ബ്രിട്ടീഷ് കൊളംബിയയിൽ പ്രസവചികിത്സാ സേവനങ്ങൾ അവതാളത്തിൽ, ആശുപത്രികളിൽ മെറ്റേണിറ്റി യൂണിറ്റുകൾ അടച്ചുപൂട്ടുന്നു

അതിർത്തി കടക്കാൻ താമസമെടുക്കും: നെക്സസ്, ഗ്ലോബൽ എൻട്രി സംവിധാനങ്ങൾ യുഎസ് നിർത്തിവെച്ചു

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

പ്യൂർട്ടോ വല്ലർട്ട പുകയുന്നു; മാഫിയാ തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം, ആയിരക്കണക്കിന് കാനഡക്കാർ കുടുങ്ങി

കോടതി വിലക്കി; ട്രംപിന്റെ തീരുവകൾ ഈടാക്കില്ല

Top Picks for You
Top Picks for You