newsroom@amcainnews.com

വീടുകളിൽ അതിക്രമിച്ച് കയറി മോഷണം; നടത്തിയത് 16 ഓളം മോഷണങ്ങൾ, പ്രതിക്കായി തിരച്ചിൽ തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് വാൻകുവർ പോലീസ്

വാൻകുവർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായി ഒളിവിൽ പോയയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് വാൻകുവർ പോലീസ്. നഗരത്തിന്റൈ വെസ്റ്റ് സൈഡിലാണ് മോഷണങ്ങൾ നടന്നിട്ടുള്ളത്. വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒളിവിലായതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടുകൾ സുരക്ഷിതമാക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പുറത്തുപോകുമ്പോൾ വീടുകളുടെ വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും വിപിഡി മുന്നറിയിപ്പ് നൽകി.

ജനുവരി മുതൽ 16 ഓളം മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി 30 വയസ് തോന്നിക്കുന്ന ഏഷ്യൻ വംശജനായ യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഓക്ക് സ്ട്രീറ്റിനും എൽമെം സ്ട്രീറ്റിനും ഇടയിലാണ് എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത്. രാത്രി വൈകിയോ അതിരാവിലെയോയാണ് വീടുകളിൽ കയറി മോഷണം നടത്തുന്നത്. പലപ്പോഴും വീട്ടുകാർ വീടുകളിലുണ്ടാകും. വീടുകളിൽ തുറസ്സായ സ്ഥലത്ത് വെച്ചിരിക്കുന്ന പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ആണ് ഇയാൾ മോഷ്ടിക്കുന്നത്. ലക്ഷ്യമിടുന്ന പ്രദേശങ്ങളിലേക്ക് കാൽനടയായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്.

മോഷണ സമയത്ത് പ്രതി നീല കയ്യുറകളും മാസ്‌കും ധരിച്ചിരുന്നു. ഇരുണ്ട ബേസ്‌ബോൾ തൊപ്പി, ഇരുണ്ട ഹുഡഡ് ജാക്കറ്റ്, പാന്റ്‌സ്, റണ്ണിംഗ് ഷൂസ് എന്നിവയും പ്രതി ധരിച്ചിരുന്നു. അതിക്രമിച്ച് വീടുകളിൽ മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 911 ൽ വിളിച്ച് അറിയിക്കുകയോ അല്ലെങ്കിൽ 604-717-0610 എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

Top Picks for You
Top Picks for You