ടൊറൻ്റോ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പ്. മഞ്ഞുവീഴ്ച മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും തണുത്തുറഞ്ഞ താപനില വെല്ലുവിളി സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ മഞ്ഞുവീഴ്ച സതേൺ ഒൻ്റാരിയോയെയും ജിടിഎയെയും സാരമായി ബാധിച്ചു.
ടൊറൻ്റോയിൽ ഒരു ആഴ്ചയ്ക്കുള്ളിൽ 60 സെൻ്റീമീറ്റർ മഞ്ഞാണ് അടിഞ്ഞുകൂടിയത്. ഫെബ്രുവരി 17-ന് 50 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയാണ് അടയാളപ്പെടുത്തിയത്. ഇത് 1999 ജനുവരി 15-ന് ശേഷമുള്ള ഏറ്റവും കൂടിയ റെക്കോർഡാണ്. വരും ദിവസങ്ങളിൽ മഞ്ഞ് നീക്കം ചെയ്യൽ ആരംഭിക്കുമെങ്കിലും പൂർത്തിയാകാൻ മൂന്ന് ആഴ്ച വരെ എടുത്തേക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ചൊവ്വാഴ്ച, താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, കാറ്റിനൊപ്പം മൈനസ് 16 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടുമെന്നും ബുധനാഴ്ച മൈനസ് 22 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.