newsroom@amcainnews.com

ടൊറന്റോയിലും സതേൺ ഒന്റാരിയോയിലും കനത്ത മഞ്ഞുവീഴ്ച: വിമാന സർവീസുകൾ റദ്ദാക്കി

ഓട്ടവ: ടൊറന്റോയിലേയും സതേൺ ഒന്റാരിയോയിലെയും കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതായി ട്രാൻസിറ്റ് ഏജൻസീസ്. ചില വിമാനങ്ങൾ വൈകുമെന്നും ട്രാൻസിറ്റ് ഏജൻസീസ് മുന്നറിയിപ്പ് നൽകി. ഏകദേശം 200 ലധികം വിമാനങ്ങളാണ് മഞ്ഞുവീഴ്ച കാരണം റദ്ദാക്കിയത്. ശനിയാഴ്ച രാവിലെ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായതായി പിയേഴ്‌സൺ വിമാനത്താവള അധികൃതർ അറിയിച്ചു.

ടൊറന്റോയിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 3 മുതൽ 5 സെന്റീമീറ്റർ വരെ വേഗത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് ചില പ്രദേശങ്ങളിലെ യാത്ര അപകടകരമാക്കുമെന്നും എൻവയൺമെന്റ് കാനഡ വ്യക്തമാക്കി.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You