newsroom@amcainnews.com

വീണ്ടും ചൂട്: ആല്‍ബര്‍ട്ടയിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആല്‍ബര്‍ട്ടയിലുടനീളം ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍വയണ്‍മെന്റ് കാനഡ. വരും ദിവസങ്ങളില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 29-33 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാമെന്ന് കാലാവസ്ഥാ ഏജന്‍സി പറയുന്നു.

പ്രവിശ്യയുടെ മധ്യ, വടക്കന്‍ പ്രദേശങ്ങളില്‍ ഇതിനകം തന്നെ ഉയര്‍ന്ന താപനില അനുഭവപ്പെടുന്നുണ്ട്. അതേസമയം കാല്‍ഗറി ഉള്‍പ്പെടെയുള്ള തെക്കന്‍ ആല്‍ബര്‍ട്ടയില്‍ തിങ്കളാഴ്ച മുതല്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാല്‍ഗറിയില്‍ ഞായറാഴ്ച ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും,തിങ്കളാഴ്ച 25 ഡിഗ്രി സെല്‍ഷ്യസും,ചൊവ്വാഴ്ച താപനില 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജന്‍സി പറഞ്ഞു. മറ്റുള്ള ദിവങ്ങളിലെ താപനില 26-30 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

കനത്ത ചൂട് കാരണം തലവേദന, ഓക്കാനം, തലകറക്കം, തീവ്രമായ ക്ഷീണം എന്നിവ അനുഭവപ്പെടാം. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍, ദാഹം തോന്നുന്നതിനു മുമ്പുതന്നെ ധാരാളം വെള്ളം കുടിക്കുക, നിര്‍ജ്ജലീകരണ സാധ്യത കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എന്‍വയണ്‍മെന്റ് കാനഡനല്‍കിയിട്ടുണ്ട്.

You might also like

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

ആന്ത്രോപിക്കിന്റെ പുതിയ എഐ ‘അപകടകാരി’; ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാണോ? കാനഡയിൽ ചർച്ച സജീവം

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

Top Picks for You
Top Picks for You