newsroom@amcainnews.com

ഉഷ്ണതരംഗം: ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ സജീവമാക്കി ടൊറന്റോ സിറ്റി

നഗരത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ ഈ വാരാന്ത്യവും പ്രവര്‍ത്തിക്കുമെന്ന് ടൊറന്റോ സിറ്റി. അഞ്ഞൂറിലധികം തണുപ്പേറിയ ഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. ലൈബ്രറികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇതില്‍പ്പെടും. നോര്‍ത്ത് യോര്‍ക്ക്, സ്‌കാര്‍ബ്‌റോ, എറ്റോബിക്കോ, യോര്‍ക്ക്, ഈസ്റ്റ് യോര്‍ക്ക് സിവിക് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ അഞ്ച് എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിടങ്ങള്‍ രാവിലെ 8 മുതല്‍ രാത്രി 9:30 വരെ തുറന്നിരിക്കും. ശനിയാഴ്ച ഉച്ച മുതല്‍ മെട്രോ ഹാള്‍ റൊട്ടുണ്ട 24 മണിക്കൂറും കൂള്‍ സ്‌പേസ് ആയി ലഭ്യമാക്കും.

നഗരത്തിലെ 58 ഔട്ട്‌ഡോര്‍ പൂളുകള്‍ ഈ വാരാന്ത്യം രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കും. അലക്‌സ് ഡഫ് മെമ്മോറിയല്‍ പൂള്‍, സണ്ണിസൈഡ് ഗസ് റൈഡര്‍ ഔട്ട്‌ഡോര്‍ പൂള്‍ ഉള്‍പ്പെടെയുള്ള ചില പൂളുകള്‍ക്ക് രാത്രി 11:45 വരെയും ഹാല്‍ബെര്‍ട്ട് പാര്‍ക്ക് പൂളിന് രാത്രി 9 വരെയും സമയം നീട്ടിയിട്ടുണ്ട്. ജൂണില്‍ പൂളുകള്‍ അടച്ചിടേണ്ടി വന്ന സാഹചര്യം ഒഴിവാക്കാന്‍, ജീവനക്കാരുടെ എണ്ണം 30% വര്‍ധിപ്പിക്കുകയും ലൈഫ് ഗാര്‍ഡുകള്‍ക്ക് ഫാനും ഷേഡ് സ്ട്രക്ചറുകളും സ്ഥാപിക്കുകയും ചെയ്യും. കൂടാതെ, 140 സ്പ്ലാഷ് പാഡുകള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 8:30 വരെയും തുറന്നിരിക്കും. 85 വേഡിങ് പൂളുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

ലിബറലുകളെ നേരിടാൻ പുതിയ തന്ത്രം; പൊയിലീവിന്റെ സൗമ്യരൂപം വോട്ടർമാരെ സ്വാധീനിക്കുമോ?

Top Picks for You
Top Picks for You