newsroom@amcainnews.com

ഒന്റാരിയോയിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ടീച്ചേഴ്‌സ് കോളജുകളിൽ പുതുതായി 2600 സീറ്റുകൾ കൂടി അനുവദിക്കാൻ സർക്കാർ

ഒന്റാരിയോ: പ്രവിശ്യയിൽ രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കാൻ ടീച്ചേഴ്‌സ് കോളജുകളിൽ പുതുതായി 2600 സീറ്റുകൾ കൂടി അനുവദിക്കാൻ പദ്ധതിയിടുന്നതായി ഒന്റാരിയോ സർക്കാർ. 2027 ആകുമ്പോഴേക്കും പുതിയ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി രണ്ട് വർഷത്തേക്ക് 55.8 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി ബെത്‌ലെൻഫാൽവി സൂചിപ്പിച്ചിരുന്നു.

ബാച്ചിലർ ഓഫ് എജ്യുക്കേഷൻ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന എല്ലാ സ്‌കൂളുകളിലും പുതിയ സീറ്റുകൾ ചേർക്കുന്നതിനായി പണം ഉപയോഗിക്കുമെന്നും ഈ സെപ്റ്റംബറിൽ തന്നെ ഇത് ലഭ്യമാക്കുമെന്നും കോളജസ് ആൻഡ് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റർ നോളൻ ക്വിൻ പ്രസ്താവനയിൽ അറിയിച്ചു. കാനഡയിലേക്ക് കുടിയേറുന്നവരും അഭയാർത്ഥികളും വർധിച്ചതോടെ എലിമെന്ററി, സെക്കൻഡറി സ്‌കൂളുകളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ ഭാവിയിൽ അധ്യാപകരുടെ കുറവുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാൽ ഏകദേശം 2,600 പുതിയ അധ്യാപന സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് അഭിമുഖത്തിൽ വ്യക്തമാക്കി.

You might also like

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You