newsroom@amcainnews.com

പിരിച്ചുവിട്ട ജീവനക്കാരി കേസുകൊടുത്തു, രാജിവയ്ക്കാൻ ശ്രമിച്ചിപ്പോൾ ഗവർണർ നിരസിച്ചു; കോടതിയിൽ ജീവനൊടുക്കി ജഡ്ജി

ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്കൽ (74) ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്. 2022ൽ സംസ്ഥാന കോടതിയിലേക്ക് നിയമിതനായ യെക്കൽ അടുത്തിടെ രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് ഇത് നിരസിച്ചു. യെക്കൽ തൻറെ സ്ഥാനത്തുനിന്ന് തെറ്റായി പിരിച്ചുവിട്ടതായി ആരോപിച്ച് കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡ് കേസ് ഫയൽ ചെയ്തിരുന്നു.

വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് യെക്കൽ. ചാത്താം കൗണ്ടിയിൽ മുൻ അസിസ്റ്റൻറ് ഡിസ്ട്രിക്റ്റ് അറ്റോർണിയും ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിൻറെ പ്രത്യേക ഏജൻറുമായിരുന്നു. യെക്കലിൻറെ മരണത്തിൽ എഫിങ്ഹാം കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാർ അനുശോചനം രേഖപ്പെടുത്തി. ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കോടതിമുറി അടച്ചിട്ടു. ജനുവരി രണ്ടിന് കോടതി സാധാരണ നിലയിൽ പ്രവർത്തിക്കും. എഫിങ്ഹാം കൗണ്ടി ഷെരീഫിൻറെ ഓഫിസും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സംഭവം അന്വേഷിക്കുന്നു.

You might also like

ചികിത്സാ പിഴവ് മൂലം രോഗിയുടെ മരണം; ഒന്റാറിയോയിൽ ഡോക്ടർക്ക് ആറ് മാസത്തെ സസ്പെൻഷൻ; ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

പിയറി പൊയിലീവിന്റെ ടീമിൽ അഴിച്ചുപണി; കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി മെറിഫീൽഡ് രാജിവെച്ചു; പുതിയ നിയമനങ്ങൾ ഇങ്ങനെ…

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

Top Picks for You
Top Picks for You