newsroom@amcainnews.com

ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കി. ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചുമാണ് വികൃതമാക്കിയത്. 1968 ലാണ് ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനില്‍ നിയമ വിദ്യാര്‍ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.

സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അപലപിച്ചു. ലജ്ജാകരമായ പ്രവൃത്തിയും അഹിംസയുടെ പാരമ്പര്യത്തിനു നേരെയുള്ള ആക്രമണവുമാണെന്ന് ഹൈക്കമ്മിഷന്‍ പ്രതികരിച്ചു. സംഭവം ഹൈക്കമ്മിഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ഹൈക്കമ്മിഷന്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്.

You might also like

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You